യാത്രയയപ്പ് സമ്മേളനം നടത്തി.

പ്രശസ്ത നോവലിസ്റ്റും കഴിഞ്ഞവർഷത്തെ കേരള സംസ്ഥാന സാഹിത്യ അക്കാധമി അവാർഡ് ജേതാവുമായ പി.ആർ നാഥൻ WOVHSS ൽ നിന്നും ഈ വർഷം സർ വീസിൽ നിന്നും വിരമിയ്ക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിൽ  മുഖ്യ പ്രഭാഷണം നടത്തുന്നു.

വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം വിരമിയ്ക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം ഡബ്ലിയു. എം. ഒ ജനറൽ സെക്രട്ടറി ജനാബ് . എം.എ മുഹമ്മദ്  ജമാൽ സാഹിബ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് നജീബ് കാരാടൻ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകൻ ശ്രീ. അബ്ദുൽ അസീസ് , ഉറുദു അധ്യാപകൻ സി. അബ്ദുള്ള ബുഖാരി, സാമൂഹ്യ ശാസ്ത്ര അധ്യാപകൻ എ.ബി. ശശിധരൻ, പ്യൂൺ കെ.എം. നഫീസ എന്നിവരാണ് ഈ വർഷം സ്കൂളിൽനിന്നും പടിയിറങ്ങുന്നത്. പ്രശസ്ത നോവലിസ്റ്റും കഴിഞ്ഞവർഷത്തെ കേരള സംസ്ഥാന സാഹിത്യ അക്കാധമി അവാർഡ് ജേതാവുമായ പി.ആർ നാഥൻ മുഖ്യ പ്രഭാഷണം നടത്തി. അനാവശ്യ കാര്യങ്ങളെകുറിച്ച് തർക്കിക്കുന്നതാണ് ലോകത്തിൻറെ പ്രധാന പ്രശ്നമെന്നും ഇത് വെടിഞ്ഞാൽ മാത്രമേ ജീവിത വിജയം നേടാനാവൂ എന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ഹൈസ്കൂൾ  ഹെഡ്മാസ്റ്റർ പി.വി. മൊയ്തു സ്വാഗതം പറഞ്ഞു. യോഗത്തിൽ   ഡബ്ലിയു. എം. ഒ  സെക്രട്ടറി മായൻ മണിമ, മമ്മുട്ടി ഹാജി, അഹമ്മദ് മാസ്റ്റർ, ബിന്ദു മനോഹരൻ, പി.എ ജലീൽ, ബിനിമോൾ ജോസ്,  ഷാജി. എന്‍.ഐ. , യു. ഇബ്രാഹീം മാസ്റ്റർ, എം.പി മുസ്തഫ, സ്കൂൾ ലീഡർ ഷാഹുൽ ഹമീദ് , എന്നിവർ ആശംസകളർപ്പിച്ചു. കണ്‍ വീനർ അൻവർ ഗൗസ് നന്ദിയും പറഞ്ഞു. 
Share on Google Plus

About Yaseer PK

Please provide your valuable suggestions.

0 comments:

Post a Comment