ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനത്തില്‍ വിവിധ പ്രോഗ്രാമുകളുമായി മുട്ടില്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം പകര്‍ന്നു. മുട്ടില്‍ പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍നിന്നും സമാധാന സന്ദേശ റാലികള്‍ സ്കൂള്‍ മുറ്റത്തേക്ക് പ്രവേശിച്ചതോടെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കമായി. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വി.എച്.എസ്.ഇ എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ് യൂണിറ്റുകള്‍, സകൌട്ട് ആന്‍ഡ് ഗൈഡ് വിഭാഗങ്ങള്‍ റാലിയില്‍പങ്കെടുത്തു. മുട്ടില്‍ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ പതാക ഉയര്‍ത്തി. മുന്‍ ഡയറ്റ് പ്രിന്‍സിപ്പലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗവുമായ ഡോ. ലക്ഷ്മണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്യദിന സന്ദേശം നല്‍കി. പരിപാടിയോടനുബന്ധിച്ച് ഹൈസ്കൂള്‍ വിഭാഗം സംഘടിപ്പിച്ച പിന്നിട്ട വഴികളില്‍ നടന്ന പ്രധാന സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള സ്കിറ്റ് വിദ്യാര്‍ത്ഥികളില്‍ ആവേശമുണര്‍ത്തി. ഇംഗ്ലീഷ് അധ്യാപകന്‍ ഷിഹാബ് ഗസ്സാലിയുടെ നേത്രത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ വി. എച്. എസ്. ഇ വിഭാഗം ഒന്നാംസ്ഥാനം നേടി. പി.ടി.എ വൈസ്പ്രസിഡന്‍റ് യു. ഇബ്രാഹീം മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ പി.വി. മൊയ്തു, പി.എ. ജലീല്‍, ബിനുമോള്‍ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 comments:
Post a Comment